CricketLatest NewsNewsSports

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാമത്

മാഞ്ചസ്റ്റർ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ന്യൂസിലാൻഡ് ഒന്നാമതെത്തിയത്. പരമ്പരയ്ക്ക് മുൻപ് 121 പോയിന്റുമായി ഇന്ത്യക്ക് പിന്നിൽ രണ്ടാമതായിരുന്നു ന്യൂസിലാൻഡ്. നിലവിൽ 123 പോയിന്റാണ് ന്യൂസിലാൻഡിനുള്ളത്.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ഐ.സി.സി ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസാണ് ഒന്നാമത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.

Read Also:- വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവർ ‘പുരോഗമന കോമാളികൾ’: ഒമർ ലുലു

അതേസമയം, ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിഷഭ് പന്ത്, രോഹിത് ശർമ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ളത്. ബൗളർമാരുടെ പട്ടികയിൽ പാറ്റ് കമ്മിൻസ് ഒന്നാമതും ഇന്ത്യയുടെ ആർ അശ്വിൻ രണ്ടാമതുമാണ്. ന്യൂസിലാൻഡ് പേസർ ടിം സൗത്തിയാണ് മൂന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button