CricketLatest NewsNewsSports

അവസാന ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തളച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴ് വിക്കറ്റിന് 112 റൺസ് നേടി. രാജേശ്വരി ഗെയ്ക്വാദിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

സുനെ ലൂസ് (28), ലാറ ഗുഡാൽ (25) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഷെഫാലി വർമ്മ (30 പന്തിൽ 60), ക്യാപ്റ്റൻ സ്‍മൃതി മന്ഥാന (28 പന്തിൽ 48*) എന്നിവരുടെ തകർപ്പൻ ഇന്നിങ്സിൽ ഇന്ത്യ 11 ഓവറിൽ 114 റൺസുമായി അനായാസ ജയത്തിലെത്തി. ഏഴു ഫോറും അഞ്ച് സിക്സുമാണ് ഷെഫാലി നേടിയത്. 26 പന്തിൽ നിന്നാണ് ഷെഫാലിൽ അർദ്ധ സെഞ്ച്വറി തികച്ചത്. ഹർലിൻ ഡിയോൾ (2) പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button