ദുബായ്: യുഎഇയിലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ചില ടീമുകൾക്ക് വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അതിൽ ഇന്ത്യയും ഉൾപ്പെടുമെന്നതാണ് ഞെട്ടിക്കുന്ന വിവരം. യുഎഇയിലെ പിച്ചുകൾ സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്നവയാണ് എന്നതാണ് ചില ടീമുകളെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്ട്രേലിയ ടീമുകൾക്കാണ് പിച്ചിന്റെ ഈ സ്വഭാവം ഏറെ തിരിച്ചടിയാവുക.
ഇന്ത്യയ്ക്ക് മികച്ച സ്പിന്നർമാർ ഉണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന യുസ്വേന്ദ്ര ചഹലും, കുൽദീപ് യാദവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കാലം മറന്നു. സീനിയർ താരമായ അശ്വിൻ ഉണ്ടെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ നിലവിൽ താരത്തെ പരിഗണിക്കുന്നില്ല. വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ എന്നിവർ പുറത്തുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല.
Read Also:- ചുളിവുകള്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാൻ തക്കാളി ഫേസ് പാക്ക്
ഓസീസ് നിരയിൽ ആദം സാംപയും ആഗറുമാണ് ടി20 നിരയിലെ പ്രധാന സ്പിന്നർമാർ. ആഗർ ഈ വർഷം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സാംപ ഫോമിലെത്താനാവാതെ വലയുകയാണ്. കരുത്തുറ്റ പേസർമാരുണ്ടെങ്കിലും ന്യൂസിലാന്റിന് മികച്ച സ്പിന്നർമാരുടെ അഭാവമുണ്ട്. ഇഷ് സോധിയും മിച്ചൽ സാന്റനറുമാണ് നിലവിൽ കിവീസിന്റെ പ്രധാനപ്പെട്ട സ്പിന്നർമാർ. എന്നാൽ ഇവർക്ക് അടുത്ത കാലത്തായി വേണ്ടത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനായിട്ടില്ല.
Post Your Comments