ആലപ്പുഴ: മുന്നോക്ക സംവരണത്തിനെതിരെ എസ്‌എന്‍ഡിപി സുപ്രീംകോടതിയിലേക്ക്. സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. . കേന്ദ്രത്തിന്‍റെത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. ഇതിനെതിരെ ലീഗ് അല്ലാതെ മറ്റൊരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതേ സമയം മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നന്ദി അറിയിച്ചു.
Post Your Comments