പല ലൊക്കേഷനില്‍വെച്ച് നടന്മാരുടെ ഭാഗത്ത് നിന്ന് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. എന്നാല്‍ ലൈംഗികാതിക്രമങ്ങളല്ലാത്തത് കൊണ്ട് അതിനെ മീ ടൂവായി പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. എന്നാല്‍ തനിയ്ക്ക് അവരില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അങ്ങേറ്റം അപമാനകരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാനസികമായുളള പല ഉപദ്രവങ്ങളാണ് തനിയ്ക്ക് നേരിടേണ്ടി വന്നത്. ഈഗോ പ്രശ്നങ്ങള്‍ കൊണ്ട് പലരുടേയും മുന്നില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മണിക്കൂറോളം തന്നെ കാത്ത് നിര്‍ത്തിയിട്ടുമുണ്ട്. താന്‍ അഭിനയിച്ച പല ചിത്രങ്ങളിലും തന്റെ സമ്മതമില്ലാതെ മറ്റൊരാളെ കൊണ്ട് ഡബ്ബ് വരെ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കങ്കണ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മീടൂ മൂവ്മെന്റ് സിനിമ മേഖലയിലെ പുരുഷന്മാര്ക്ക് ഒരു പേടി സ്വപ്നമായി മാറിയിട്ടുണ്ട്. ഇതൊരിക്കലും അവസാനിക്കുകയില്ല. ക്യാംപെയ്ന്റെ ലക്ഷ്യം കാണുന്നതു വരെ ഇത്തരത്തിലുള്ള മീടൂ മൂവ്മെന്റ് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്ന് താരം പറഞ്ഞു. സിനിമ സെറ്റുകളില്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കണമെന്നും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments