Latest NewsNewsIndia

നടി കങ്കണയെ അറസ്റ്റ് ചെയ്യണം, മയക്കുമരുന്നിന്റെ പുറത്താണ് താരം ഇത്തരം പരാമര്‍ശം നടത്തിയത് : നവാബ് മാലിക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് നടി കങ്കണ റണൗട്ട് നടത്തിയ പരാമര്‍ഷം വിവാദമായതോടെ നടിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തി. മയക്കുമരുന്നിന്റെ പുറത്താണ് താരം ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും മന്ത്രി ആരോപിച്ചു. ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ചത് വെറും ഭിക്ഷ മാത്രമായിരുന്നെന്നും 2014ല്‍ മോദി അധികാരത്തിലേറിയ ശേഷമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുള്ള കങ്കണയുടെ വാക്കുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ പിന്‍വലിക്കണമെന്നും രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നുമുള്ള ആവശ്യങ്ങളുമായി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വന്നിരുന്നു.

Read Also : പുലർച്ചെയുള്ള ബാങ്ക് വിളി രോഗികളുടെ രക്തസമ്മർദം കൂട്ടുന്നു, ഉറക്കം കെടുത്തുന്നു: പ്രഗ്യാസിങ് ഠാക്കൂർ

നടിയുടെ പരാമര്‍ശത്തില്‍ ശക്തമായി അപലപിക്കുന്നതായും അവര്‍ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചുവെന്നും നവാബ് കുറ്റപ്പെടുത്തി. കേന്ദ്രം നടിയുടെ പത്മശ്രീ പിന്‍വലിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും നവാബ് ആവശ്യപ്പെട്ടു. നടിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button