Latest NewsKerala

പ്രളയ ദുരിതാശ്വാസം: ലഭിച്ച ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്കുകള്‍. സംഭാവനയായി ലഭിച്ച ചെക്കുകളില്‍ പലതും മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംഭാവനയായി ലഭിച്ച ചെക്കുകകള്‍, ഡിഡി എന്നിവയയില്‍ നിന്നുമായി 7.46 കോടി രൂപയാണ് ഖജനാവിലേക്ക് എത്തേണ്ടിയിരുന്നത്. ഇതില്‍ 3.26 കോടി രൂപ ലഭിക്കേണ്ടിയിരുന്ന 395 ചെക്കുകളും ഡിഡികളും അക്കൗണ്ടുകളില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

നവംബര്‍ 2018 വരെയുള്ള കണക്കനുസരിച്ച് 2,797.67 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതില്‍ പണമായി ലഭിച്ച തുകയാണ് അധികവും. ഓണ്‍ലൈന്‍ ട്രാസ്ഫറായി മാത്രം 260.45 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button