Latest NewsKerala

പ്രളയാനന്തര പ്രവര്‍ത്തനം; അന്താരാഷ്ട്ര അംഗീകാരം നേടി ഓപ്പറേഷന്‍ നവജീവന്‍

 

കോഴിക്കോട്: പളയാനന്തരം കോഴിക്കോട് ജില്ലയില്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം. ഓപ്പറേഷന്‍ നവജീവന്‍ എന്ന പേരില്‍ പ്രളയസമയത്ത് നടത്തിയ പൊതു സ്വാകാര്യ പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ ഏകോപനവും മാതൃകപരമായ നടത്തിപ്പുമാണ് ശ്രദ്ധനേടിയത്. ഓപ്പറേഷന്‍ നവജീവന്‍ പദ്ധതിപ്രകാരം പ്രളയബാധിതമേഖലയെ ഏഴ് സോണായി തിരിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, സ്വകാര്യ ആശുപത്രി സംഘടനകള്‍, പ്രോഫഷണല്‍ സംഘടനകള്‍, വളണ്ടിയര്‍ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി 280 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സയും ഉറപ്പുവരുത്തിയിരുന്നു.

ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കാന്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നടക്കുന്ന WADEM 2019 (World Association of Disasater & Emergency Medicine)-ലേക്ക് നവജീവന്‍ പരിപാടി ഏകോപിപ്പിച്ച ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോ. സോണിയ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ രാജ്യങ്ങളിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലയിലെ പ്രളയകാല പ്രവര്‍ത്തനത്തെക്കുറിച്ച് ഇവര്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button