തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നത് അംഗീകൃത നിര്‍മ്മിതിയാണെങ്കില്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. കാര്‍ഷിക വിളകള്‍ നശിച്ചതിനും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതിനുമുള്ള നഷ്ടപരിഹാരത്തിനും പട്ടയഭൂമി എന്ന മാനദണ്ഡമില്ല. ഭൂമിയുടെ ഉടമസ്ഥന് മാത്രമേ നഷ്ടപരിഹാരം നല്‍കാവൂ എന്നാണ് കേന്ദ്രമാനദണ്ഡം. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയില്‍ ദുരിതം നേരിട്ടവര്‍ക്ക് പട്ടയം ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ധനസഹായം നല്‍കുമെന്നും എസ്.രാജേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
Post Your Comments