KeralaLatest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ഹരിഹരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി പ്രശസ്ത ഗായകൻ ഹരിഹരനെത്തി. ഇന്നലെ ക്‌ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തിൽ സംഗീതം ചാരിറ്റബിൾ ട്രസ്റ്റ് റഹ്മത്തേൻ 6 എന്ന സംഗീത പരിപാടി നടത്തിയിരുന്നു. ഇതിൽ നിന്നുള്ള സഹായമാണ് ഹരിഹരൻ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഹരിഹരനൊപ്പം സോനു നിഗമും സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി. വി, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button