തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോർജ് എംഎൽഎ.
മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോർജ് പറഞ്ഞു. തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോർജ്.
ബിജെപി തിരുവനന്തപുരത്തും പത്തനംതിട്ടയിലുംവിജയിച്ചു കഴിഞ്ഞു. തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. മെയ് 23ന് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പിണറായി വിജയൻ ധാർമ്മികത മുൻനിർത്തി മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടിവരുമെന്നും പി സി ജോർജ് പറഞ്ഞു.
തെച്ചികോട്ടുകാവ് രാമചന്ദ്രൻറെ വിലക്കിന് പിന്നിൽ ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകർക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുപിന്നിൽ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യൻറെ സംസ്‌കാരത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും എംഎൽഎ പറഞ്ഞു.
Post Your Comments