മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്ത്. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയിലാണ് ചെന്നിത്തലയുടെ ഈ പ്രതികരണം ആഴക്കടല്‍ മത്സ്യ ബന്ധന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന് വ്യക്തമായി. ആഴക്കടല്‍ ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. തീരദേശത്തെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Also Read:കണ്ണൂരിൽ വ്യാപക ഇരട്ടവോട്ട്: ഒന്ന് സ്വന്തം വീട്ടില്‍; മറ്റൊന്ന് ഭര്‍ത്താവിന്റെ വീട്ടിലും
എല്ലാ ഇടപാടുകളിലും മുഖ്യമന്ത്രിയുടെ അറിവും നേതൃത്വവും ഉണ്ടായിരുന്നു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിവാദ കരാറുകള്‍ക്കെല്ലാം ഒപ്പിട്ടത്. ഇപ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്ബനിയുമായി കെഎസ്‌ഐഎന്‍സി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കാന്‍ ഇടയുണ്ടെന്ന ഫയല്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്
Post Your Comments