Latest NewsSportsTennis

തന്‍റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി റോജർ ഫെഡറർ

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്‍റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി ഇതിഹാസ താരം റോജർ ഫെഡറർ. നാലാം റൗണ്ടിൽ ഫെഡററെ ഇരുപതുകാരന്‍ സ്റ്റെഫാനോസ് സിസിപാസ് പരാജയപ്പെടുത്തിയതിന് ശേഷമുള്ള അഭിമുഖത്തില്‍  ടെന്നിസിൽ തലമുറമാറ്റം വന്നെന്ന പ്രസ്താവനവനയുമായി ഇതിഹാസതാരവും കമന്‍റേറ്ററുമായ ജോൺ മക്എന്‍‍‍റോ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിസിപാസ് ഇതിന് മുന്‍പ് തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു മക്എന്‍‍‍റോയുടെ പ്രസ്താവന നിഷേധിച്ചത്.

അതേസമയം 2015ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്നും ഫെഡറര്‍ അറിയിച്ചു. എന്നാല്‍ കളിമൺകോര്‍ട്ട് സീസണിലെ എതെല്ലാം ടൂര്‍ണമെന്‍റില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 2016ൽ പരിക്ക് കാരണം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയ ഫെഡറര്‍ കഴിഞ്ഞ രണ്ട് വര്‍ഷവും റോളാങ് ഗാരോസിലേക്ക് മത്സരിക്കാൻ എത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button