Latest NewsCinemaNewsEntertainmentKollywood

‘ഇന്ത്യന്‍ 2’ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു

 

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കൂടി റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താന്‍ പോകുന്നത് എന്ന സൂചനയും സെക്കന്റ് ലുക്ക് പോസ്റ്റര്‍ നമ്മുക്ക് നല്‍കുന്നു. പൊങ്കല്‍ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.

കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button