Latest NewsIndiaNews

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുൻപേ എടുത്ത തീരുമാനമാണതെന്നും ഗൗതമി

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുമ്ബേ എടുത്ത തീരുമാനമാണതെന്നും നടിയും ബിജെപിയുടെ താരപ്രചാരകലിലൊരാളുമായ ഗൗതമി.
വാജ്‌പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി ആഭിമുഖ്യത്തോട് കാരണമെന്നും രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നത് ബിജെപിയാണെന്നും ഗൗതമി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മത്സരിക്കുന്നതു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കരുതെന്ന് നിയമമൊന്നുമില്ലെന്നും ഗൗതമി പറഞ്ഞു. ഒപ്പം മുന്‍ പങ്കാളി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടുള്ള എതിര്‍പ്പും ഗൗതമി വ്യക്തമാക്കി.

Also Read:ഭര്‍ത്താവിനും മക്കള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേര്‍ ഗുരുതരാവസ്ഥയില്‍

മാറ്റത്തിനു വേണ്ടാണ് മത്സരിക്കുന്നതെന്ന് മക്കള്‍ നീതി മയ്യം പറയുന്നു. എന്നാല്‍ അത് ജനത്തിനു വേണോ എന്ന് അവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്ബോഴറിയാം. പുതിയ പാര്‍ട്ടി വരുമ്ബോള്‍ ജനത്തെ ആകര്‍ഷിക്കാന്‍ ചില മാര്‍ക്കറ്റിംഗ് തന്ത്രം ഇറക്കും. അതാണ് കമല്‍ ഹാസന്‍രെ പാര്‍ട്ടി ചെയ്യുന്നതെന്നും ഗൗതമി പറഞ്ഞു.
കമല്‍ ഹാസനുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും സിമന്റ് കോണ്‍ക്രീറ്റ് ഇട്ട് ആ അധ്യായം അടച്ചെന്നും ഗൗതമി പറഞ്ഞു. കമല്‍ ഹാസനുമായി 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ഇപ്പോള്‍ ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമാണ്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ വിജയിക്കില്ലെന്ന് നേരത്തെ ഗൗതമി പറഞ്ഞിരുന്നു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗൗതമി അഭിപ്രായപ്പെട്ടിരുന്നു. കോയമ്ബത്തൂര്‍ ബിജെപിക്ക് വേണ്ടി താന്‍ വോട്ട് ചെയ്യുമെന്നും ഗൗതമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button