Latest NewsCinemaNewsKollywood

‘ഇന്ത്യന്‍ 2’: സേനാപതിയായും അച്ഛനായും കമല്‍ഹാസന്‍

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ‘ഇന്ത്യന്‍ 2’. ചിത്രത്തിൽ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്ന് എഴുത്തുകാരന്‍ വെളിപ്പെടുത്തി.

പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ഭാഗത്തിലും കമല്‍ ഹാസന്‍ ഡബിള്‍ റോളിലാണ് എത്തിയത്. അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്ന വിജിലാന്റിയായ സേനാപതിയുടേയും മകന്‍ ചന്ദ്രബോസിന്റേയും റോളാണ് കമല്‍ ഹാസന്‍ ചെയ്തത്.

Read Also:-കണ്ണൂരില്‍‌ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

ഇന്ത്യന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്വാതന്ത്ര്യസമരസേനാനിയായ വൃദ്ധ കഥാപാത്രത്തെ ഈ കാലഘട്ടത്തില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന ചോദ്യമുയര്‍ന്നിരുന്നു. ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്കിലൂടെ വയോധികനായ സേനാപതിയുടെ ചിത്രമാണ് പുറത്തുവിട്ടതും ഇതിന് പിന്നാലെ 90കളുടെ അവസാനമാകും ചിത്രത്തിന്റെ പശ്ചാത്തലമെന്ന ഊഹങ്ങളുണ്ടായി. ഇതിനിടെയാണ് ചിത്രം സീക്വല്‍ അല്ല പ്രീക്വല്‍ ആണെന്ന് തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button