NattuvarthaLatest NewsKeralaIndiaInternational

കയ്യേറ്റം ചെയ്യാൻ ശ്രമം, കമൽ ഹാസന്റെ കാറിന്റെ ചില്ല് അക്രമികൾ എറിഞ്ഞു പൊട്ടിച്ചു

മക്കൾ മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയോടെയായിരുന്നു. കോയമ്പത്തൂരിലെ സ്ഥാനാർഥിയായി നടൻ കമൽ ഹാസനെയാണ് മക്കൾ മയ്യം നിർത്തിയിട്ടുള്ളത്. അങ്ങനെയിരിക്കെയാണ് കമൽ ഹാസന് നേരെ ആക്രമണമുണ്ടാകുന്നത്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.ഇലക്ഷന് മുൻപുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയപരമായ മുന്നേറ്റമുണ്ടാക്കാനുള്ള ഉപാധിയാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. കമൽ സ്ഥാനാർഥിയാകുന്നതിൽ അൽപ്പം ഭയം ഉള്ള എതിർക്കക്ഷികളായിരിക്കാം ഇത്തരത്തിൽ പെരുമാറിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Also Read:കനത്ത മഞ്ഞുവീഴ്ച : രണ്ടായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കി

വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്. ഈ അറിയിപ്പിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരാക്രമണം ഉണ്ടാകുന്നത്. പറയത്തക്ക പ്രശ്നങ്ങളോ മറ്റോ കമലിലോ സഹപ്രവർത്തകർക്കോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭയപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമായി അതിനേക്കാണുകയാണ് കമലും മക്കൾ മയ്യവും

shortlink

Related Articles

Post Your Comments

Related Articles


Back to top button