ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്റെ നിലപാട് തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമല്ഹാസന്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് തന്നെക്കാള്‍ അര്‍ഹത രജനീകാന്തിന് തന്നെയാണെന്നും എന്നാല്‍, ഈ സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് കാരണം രാഷ്ട്രീയമാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും തന്നെ വിലകുറച്ചു കണ്ടു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Also: കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പ്, കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്
കൂടാതെ തമിഴ്നാട്ടില്‍ മുന്നണി സാധ്യത ഇല്ലാതാക്കിയത് ഇടതു പാര്‍ട്ടികളാണ്. അതില്‍ വിഷമമുണ്ട്. ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാവില്ല. രജനീകാന്തുമായുള്ള തന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ പോയതില്‍ നിരാശയുണ്ടെന്നും കമല്ഹാസന് പറഞ്ഞു.
Post Your Comments