കൊച്ചി: പഠനത്തോടൊപ്പം ഉപജീവന മാര്‍ഗത്തിനായി മത്സ്യ വില്‍പ്പനനടത്തി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാന് വീണ്ടും വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍നിന്നു മല്‍സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്തു മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍നിന്നു മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹനാനെ സമീപത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദനയ്ക്കു കുറവുണ്ടായില്ല. വിവരമറിഞ്ഞു ആശുപത്രിയിലെത്തിയ പഞ്ചായത്ത് അംഗങ്ങളായ ടി.ജെ. ജോമോന്, ടി.പി. പോളി എന്നിവര്‍ ഹനാനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുറിവു ഗുരുതരമല്ലന്നാണു പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ സെപ്തംബറിലും കാറപടത്തില്‍പ്പെട്ട് ഹനാന് ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ഹനാന് അന്ന് ഏറെ നാളത്തെ ആശുപത്രിവാസത്തിന് ശേഷമാണ് സുഖം പ്രാപിച്ചത്.
Post Your Comments