KeralaLatest News

ഹനാനെ ‘വെറുക്കപ്പെട്ടവളാക്കിയ’ ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടുമെത്തി: ഇത്തവണ പറയാനുള്ളത് മറ്റൊരു കഥ

എറണാകുളം: കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ പെണ്‍കുട്ടിയെ വാനോളം പുകഴ്ത്തിയ സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് വെറുക്കപ്പെട്ടവളാക്കിയതിന് പിന്നിൽ ഒരു വീഡിയോ ആയിരുന്നു. ഇതിന് വഴിവച്ചത് നൂറുദ്ദീന്‍ ഷേക്ക് എന്ന യുവാവിന്‍റെ ഫേസ്ബുക്ക് ലൈവായിരുന്നു.

ഹനാൻ നടത്തിയത് നാടകമാണ് എന്ന തരത്തിലുള്ള ഇയാളുടെ ഫേസ്ബുക്ക് ലൈവാണ് സോഷ്യല്‍ മീഡിയയില്‍ ഹനാന് നേരെ സോഷ്യല്‍ മീഡ‍ിയ അക്രമകാരികള്‍ ആയുധമാക്കിയത്. എന്നാല്‍ ഇതോടെ വിശദീകരണവുമായി ഹനാന്‍ എത്തി. സോഷ്യല്‍ മീഡിയയില്‍ ഇത് ഒരു സിനിമ പ്രമോഷന്‍റെ ഭാഗമാണെന്ന പ്രചരണം ആയിരുന്നു ശക്തമായത്. തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തി.

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണെന്നും ഹനാന്‍ അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ ഇതാ നുറൂദ്ദീന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു പുതിയ ഫേസ്ബുക്ക് ലൈവില്‍ ഇയാള്‍ പറയുന്നത് ഇങ്ങനെ, ഞാന്‍ ലീഗ് പ്രവര്‍ത്തകനാണ് ഹനാനിന്‍റെ വീട്ടിന് അടുത്തുള്ള പച്ചക്കറി കടക്കാരന്‍ പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞത്. ഇതില്‍ ഞാന്‍ അവളോട് മാപ്പ് പറയുന്നു. മാധ്യമങ്ങളാണ് ഹനാനിന്‍റെ ജീവിതം ഇത്തരത്തിലാക്കിയത് എന്നും ഇയാള്‍ പറയുന്നു. ഇപ്പോൾ ലൈവ് വീഡിയോ വീണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button