Latest NewsKerala

ഹനാനെ അധിക്ഷേപിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും തൊടുപുഴ അല്‍-അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കിലൂടെ ഹനാനെ വിശ്വനാഥന്‍ അശ്ലീല പരാമര്‍ശം നടത്തി അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യും.

Also Read : സൈബര്‍ ആക്രമണത്തിന്റെ ഇരയായ ഹനാന് കൈനിറയെ സിനിമകള്‍

അതേസമയം ഹനാനെ അപമാനിച്ച നൂറുദീനെ പൊലീസ് വിട്ടയച്ചിരുന്നു. ഹനാനെതിരെ ഫെയ്‌സ്ബുക്ക് ലൈവിട്ട വയനാട് സ്വദേശി നൂറുദ്ദിന്‍ ഷെയ്ഖിനെയാണ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. നാനെ അപമാനിച്ചതിന് തെളിവില്ലെന്ന കാരണത്താലാണ് ഇയാളെ വിട്ടയച്ചത്. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നൂറുദ്ദിന്‍ പൊലിസില്‍ മൊഴി നല്‍കി. കുടുതല്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു

നൂറുദ്ദിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊച്ചി സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡിജിപി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊച്ചി സിറ്റി പൊലീസ് നൂറുദ്ദിനെ പിടി കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button