ജൊഹന്നാസ്ബര്‍ഗ്: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്നാം ടെസ്റ്റില്‍ 107 റണ്‍സ് വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പര 3-0 എന്ന നിലയില്‍ നേടുകയായിരുന്നു. 381 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 273 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ഒളിവറും റബാഡയും മൂന്ന് വീതവും,സ്റ്റെയിന് രണ്ടു വിക്കറ്റും സ്വന്തമാക്കി.
നാലാം ദിനം 153/3 എന്ന നിലയില്‍ തുടങ്ങിയ പാക്കിസ്ഥാന്‍ ഇന്ന് 120 റണ്‍സ് കൂടി നേടാൻ സാധിച്ചു. ആസാദ് ഷെഫീഖ്(65), ഷഹദാബ് ഖാന്‍ (47) എന്നിവരുടെ ബാറ്റിങ്ങിലൂടെ ഭേദപ്പെട്ട സ്‌കോർ നേടുവാൻ പാക്കിസ്ഥാന് സാധിച്ചു. രണ്ടാം ഇന്നിംഗ്സില്‍ മികച്ചസെഞ്ചുറി നേടിയ ഡി കോക്കിന്റെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തപ്പോൾ, പരമ്പരയിൽ 24 വിക്കറ്റ് വീഴ്ത്തിയ ഒളിവറെ മാന്‍ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുത്തു
സ്കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 262, രണ്ടാം ഇന്നിംഗ്സ് 303. പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് 185, രണ്ടാം ഇന്നിംഗ്സ് 273
Post Your Comments