ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ മത്സരിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഏഴ് വർഷത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ് ഇത്. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ദുബായിൽ നിന്നാണ് ഹൈദരാബാദിൽ എത്തിയത്.
ബുധനാഴ്ച പുലർച്ചെ ലാഹോറിൽ നിന്ന് പുറപ്പെട്ട സ്ക്വാഡ് രാത്രിയോടെ ഹൈദരാബാദിലെത്തി. പാകിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം സെപ്റ്റംബർ 29 ന് ന്യൂസിലാൻഡിനെതിരെയാണ്. ഒക്ടോബർ 3 ന് ഓസ്‌ട്രേലിയയെ നേരിടും.
പാകിസ്ഥാൻ കളിക്കാർക്ക് അവരുടെ ഇന്ത്യൻ വിസ ലഭിച്ചത് ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുൻപാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനാൽ ഏഷ്യാ കപ്പിലും ഐസിസി മത്സരങ്ങളിലും മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.
‘എല്ലാ ടീമുകൾക്കും മികച്ച സുരക്ഷ നൽകുമെന്നും നന്നായി പരിപാലിക്കുമെന്നും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്, അതിനാൽ ഞങ്ങളുടെ ടീമിൽ നിന്ന് വ്യത്യസ്തമായ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് ഞാൻ കരുതുന്നില്ല,’ ടീം പുറപ്പെടുന്നതിന് മുമ്പ് പിസിബി മാനേജ്‌മെന്റ് കമ്മിറ്റിയുടെ സാക്ക അഷ്‌റഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Post Your Comments