ജൊഹന്നാസ്ബര്‍ഗ്: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൈവരിച്ച് പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്. ഓസ്്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനേയും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയേയും മറികടന്നാണ് സര്‍ഫ്രാസ് മുന്നിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിയുള്ള മൂന്നാം ടെസ്റ്റിലാണ് സര്‍ഫ്രാസിന്റെ ഈ നേട്ടം.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ 10 ക്യാച്ചുകളാണ് സര്‍ഫ്രാസ് നേടിയത്. അതേസംമയം ദക്ഷിണാഫ്രിക്കെതിരെ അലക്സ് സ്റ്റിവാര്‍ട്ട് (1998),
ശ്രീലങ്കക്കെതിരെ ആദം ഗില്‍ ക്രിസ്റ്റ് (2004), ഓസ്ട്രേലിയക്കെതിരെ എം.എസ് ധോണി (2014) എന്നിവര്‍ നേടിയ എട്ട് ക്യാച്ചുകളുടെ റെക്കോര്‍ഡാണ് ഇതോടെ സര്‍ഫ്രാസ് തകര്‍ത്തത്.
Post Your Comments