രാജസ്ഥാന്‍ റോയല്‍സ് പുതിയ പരിശീലകനായി പാഡി അപ്റ്റണെ നിയമിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ രണ്ടാം തവണയാണ് പാഡി എത്തുന്നത്. നേരത്തെ 2013-2015 കാലയളവില്‍ രാജസ്ഥാന്‍ പരിശീലകനായി പാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സെമിയിലും അതേ വര്‍ഷം തന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും രാജസ്ഥാനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് പാഡി.
ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ കീഴിലായിരുന്നു ടീം കഴിഞ്ഞതവണ പോരാട്ടത്തിനിറങ്ങിയത്. വോണ്‍ ഇത്തവണ ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകുമെന്നാണ് സുചന. 2013 സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സെമിയിലും അതേ വര്‍ഷം തന്നെ ചാമമ്പ്യന്‍സ് ലീഗ് ഫൈനലിലും രാജസ്ഥാനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് പാഡി.
പ്രീമിയര്‍ ലീഗിലെ 13 തുടര്‍ വിജയങ്ങള്‍ രാജസ്ഥാന്‍ നേടിയതും പാഡിക്ക് കീഴിലായിരുന്നു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പൂനെയെയും ഡല്‍ഹിയെയും പരിശീലിപ്പിച്ചിട്ടുള്ള വ്യക്തികൂടിയാണ് പാഡി. 2012ല്‍ പൂനെയെയും 2013-2015ല്‍ രാജസ്ഥാനെയും പരിശീലിപ്പിച്ച പാഡി, 2016-2017 കാലയളവില്‍ ഡല്‍ഹി ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ പരിശീലകനായും അദ്ദേഹം തിളങ്ങി. അതോടൊപ്പം റോയല്‍സിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് വിലക്കിനു ശേഷം തിരിച്ചെത്തിയാലും രഹാനെ തന്നെ സീസണില്‍ ടീമിനെ നയിക്കുമെന്നാണ് സൂചനകള്‍.
Post Your Comments