തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമണക്കേസിൽ 6 എൻ.ജി.ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി. എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാര്‍, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാര്‍,സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതല്‍ നശീകരണം തടയല്‍ നിയമമനുസരിച്ചാണ് ഇവര്‍ക്ക് മേല്‍ കേസ് ചുമത്തിയിരിക്കുന്നത്.
Post Your Comments