കാസര്‍കോട് : വിഹാവപ്രായം എത്തിയിട്ടും വധുവിനെ ലഭിക്കാതെ പുറ നിറഞ്ഞു നില്‍്ക്കുന്ന പുരുഷന്മാരെ കല്ല്യാണം കഴിപ്പിച്ചക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി വിജയം കാണുന്നു. നിലേശ്വരം മടിക്കൈ ഗ്രാമപഞ്ചായത്തിലാണ് പുരുഷന്‍മാരെ സഹായിക്കാനായി കുടുംബശ്രീ വനിതകള്‍ വ്യത്യസ്ഥമായ ഈ പദ്ധതി തുടങ്ങിയത്.
പുരനിറഞ്ഞ പുരുഷന്‍മാര്‍ എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ കൂട്ടായ്മയുടെ നേതൃത്വത്തിലെ ആദ്യ വിവാഹം കഴിഞ്ഞ ഞായറാഴ്ച്ച നടന്നു. ചാളക്കടവിലെ പരേതനായ കൂക്കള്‍വീട്ടില്‍ കുഞ്ഞിരാമന്‍നായരുടെയും കെ കാര്‍ത്യായനിഅമ്മയുടെയും മകന്‍ കെ വിജയകുമാറും ചുണ്ടയിലെ വി കുഞ്ഞികണ്ണന്റെ മകള്‍ കാഞ്ചനയുമാണ് വിവാഹിതരായത്. ഇരുവരും ഭിന്നശേഷിക്കാരാണ്.
വിജയകുമാര്‍ നിരവധി സ്ഥലങ്ങളില്‍ കല്യാണത്തിനായി പെണ്ണ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവില്‍ പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരുടെ ഇടപെടലിലാണ് വിവാഹം ഒത്തുവന്നത്. മേക്കാട്ടുള്ള സിഡിഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കള്‍, പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, സിഡിഎസ് പ്രവര്‍ത്തകള്‍, കുടുംബശ്രി ഗവേണിങ് ബോഡിയംഗം പി ബേബി, ശശിന്ദ്രന്‍ മടിക്കൈ, എം അബ്ദുള്‍റഹ്മാന്‍, വി വി സീമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവാഹ ശേഷം വരന്റെ ചാളക്കടവിലുള്ള വീട്ടില്‍ വിവാഹ സദ്യയും നടന്നു.
.
Post Your Comments