KeralaLatest NewsNews

ഹണിട്രാപ്പിലെ പ്രതി ശ്രുതിയെ കുറിച്ച് നിര്‍ണായക വിവരം

കാസര്‍ഗോഡ് : കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി ഇന്‍കംടാക്സ് ഓഫിസര്‍ ചമഞ്ഞ് പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നതായി വിവരം. 2021 ല്‍ ശ്രുതി ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഇന്‍കം ടാക്സ് സബ് ഇന്‍സ്പെക്ടറുടെ വ്യാജ ഐ ഡി കാര്‍ഡ് ലഭിച്ചു.

Read Also: കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് പറഞ്ഞ് കൊണ്ട് ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശ്രുതി ചന്ദ്രശേഖരന്‍ മേല്‍പ്പറമ്പ് എസ് ഐ അരുണ്‍ മോഹനെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍ അന്വേഷിച്ചതോടെയാണ് യുവതി മുന്‍പ് നടത്തിയ സമാന തട്ടിപ്പുകളും പുറത്ത് വന്നത്. 2021 ജൂണില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ശ്രുതി ഇന്‍കംടാക്സ് സബ് ഇന്‍സ്പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് വ്യാജമായി തയ്യാറാക്കിയ ഇന്‍കം ടാക്സ് ഓഫിസറുടെ തിരിച്ചറിയല്‍ രേഖയും പൊലീസുകാരെ കാണിച്ചു.

അയല്‍വാസിക്ക് എതിരെ യുവതി നല്‍കിയ പരാതി വ്യാജമെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തി. മാത്രമല്ല ശ്രുതി ചന്ദ്രശേഖരന്‍ പ്രതിയെന്ന് ആരോപിച്ച വ്യക്തിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരനെയും യുവതി സ്വാധീനിക്കാന്‍ ശ്രമിച്ചു.

ശ്രുതി നല്‍കിയ വ്യാജ പരാതിയില്‍ കേസ് അന്വേഷിച്ച പൊലീസുകാരന്‍ നടപടി നേരിട്ടു. ഇദ്ദേഹത്തിന്റെ ശമ്പള വര്‍ധന തടഞ്ഞുകൊണ്ടുള്ള കേസ് ഇപ്പോഴും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button