Latest NewsKerala

പ്രധാനമന്ത്രിക്ക് വി​മാ​ന​മി​റ​ക്കാ​ന്‍ മ​രം വെ​ട്ടിയത് വിവാദമാകുന്നു

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു വി​മാ​ന​മി​റ​ക്കാ​ന്‍ മരങ്ങൾ വെട്ടിയത് വിവാദമാകുന്നു. ഒ​ഡീ​ഷ​യി​ലെ ബ​ലാം​ഗി​ര്‍ ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​ന​മി​റ​ക്കാ​ന്‍ താ​ത്കാ​ലി​ക ഹെ​ലി​പ്പാ​ഡ് തയാ​റാ​ക്കു​ന്ന​തി​നാ​യാ​ണ് മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കി​യ​ത്. ഈ ​ന​ട​പ​ടി​ക്കെ​തി​രേ ബ​ലാം​ഗി​ര്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സ​മീ​ര്‍ സ​ത്പ​തി രം​ഗ​ത്തെ​ത്തി.

മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ മ​ര​ങ്ങ​ള്‍ താ​ത്കാ​ലി​ക ഹെ​ലി​പ്പാ​ഡി​നാ​യി വെ​ട്ടി​നീ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​രോ​പ​ണ​ത്തി​നെ​തി​രേ ബി​ജെ​പി പ്ര​തി​രോ​ധ​മു​യ​ര്‍​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒ​ഡീ​ഷ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ആ​ശ​ങ്ക​യു​ള്ള​വ​രാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button