കുവൈറ്റ് സിറ്റി : കുവൈറ്റിൽ തണുപ്പ് കൂടുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ മിക്ക സ്ഥലങ്ങളിലും താപനില രാത്രി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു.രാവിലെ 8 മണിയോടെ താപനില ചെറുതായി വർദ്ധിച്ച് 9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതേസമയം രാജ്യത്ത് തണുപ്പ് കൂടിയതിനാൽ കാലാവസ്ഥാ രോഗങ്ങള്‍ മൂലം ചികിത്സ തേടിയെത്തുന്നവരുന്നവരുടെ എണ്ണവും വര്‍ധിച്ച് വരുന്നതായും റിപ്പോർട്ടുണ്ട്.
Post Your Comments