KeralaLatest NewsNews

മുന്നാക്ക സംവരണം പത്ത് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കണം, വിഷയത്തില്‍ സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല : മുന്നാക്ക സംവരണം പത്ത് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കണമെന്ന് എസ്.ൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്‍കാല പ്രാബല്യത്തോടെ മുന്നാക്ക സംവരണം നടപ്പാക്കണമെന്ന് എന്‍എസ്എസ് ആവശ്യമുന്നയിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്തവാന.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അഞ്ചുശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് സമുദായത്തിലെയും പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് എതിരല്ല. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്തുകൊണ്ടാകരുത് അത് നടപ്പാക്കുന്നത്. സവര്‍ണ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍ ചേര്‍ന്നാല്‍ 26 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. വിദ്യാഭ്യാസമേഖലയിലടക്കം അവര്‍ ഏറെ മുന്‍പിലാണ്. ഭരണതലത്തിലും അവര്‍ക്ക് പ്രാതിനിധ്യമുണ്ട്. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അഞ്ച് ശതമാനമേ വരൂ. അവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കുക എന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read Also : മുന്നോക്കവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണ ഉത്തരവിൽ സർക്കാരിനെതിരെ എൻഎസ്എസ്

നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് ഇതില്‍ നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button