ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാരാരിക്കുളം വടക്ക് പഞ്ചായത്തിലും ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ പകുതി വാര്‍ഡുകളിലുമായി അയ്യായിത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് കിലോ കപ്പ വീതം സൗജന്യമായി നല്‍കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. കൊവിഡ് ആഘാത കാലത്ത് ആശ്വാസമെന്നോണം എസ്.എന്‍.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായാണ് മരച്ചീനി വിതരണം.
Read Also: 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
‘ജൂണ്‍ 30ന് 12 കേന്ദ്രങ്ങളില്‍ യോഗം പ്രവര്‍ത്തകര്‍ മരച്ചീനി വിതരണം ചെയ്യുന്നതായിരിക്കും. പദ്ധതിയുടെ ഭാഗമായി 15 ടണ്‍ കപ്പയാണ് തൃശൂര്‍ കൊടകരയിലെ കര്‍ഷകരില്‍ നിന്ന് യൂണിയന്‍ മുഖേന സംഭരിക്കുന്നത്. വിപണിയില്‍ ഇടം പിടിക്കാന്‍ കഴിയാത്തതിനാല്‍ ദുരിതത്തിലായിരുന്നു ഇവിടത്തെ കര്‍ഷകര്‍. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മരച്ചീനി കര്‍ഷകരെ സഹായിക്കാനാണ് ഇത്തരമൊരു പരിപാടി ഏറ്റെടുത്തത്’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Post Your Comments