കൊല്ലം: ആലപ്പാടിനെ തകര്‍ക്കുന്നത് ഐആര്‍ഇ നടത്തുന്ന സീ വാഷിംഗ്. മുപ്പത് വര്‍ഷം കൊണ്ട് ആറ് ലക്ഷം ലോഡ് മണലാണ് ആലപ്പാട് തീരത്ത് നിന്ന് ഐആര്‍ഇയും കെഎംഎംഎല്ലും കുഴിച്ചെടുത്തത്. കടല്‍ത്തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മണ്ണ് മാന്തി യന്ത്രം കൊണ്ട് പോയി അവിടെ വലിയ കുഴിയെടുത്ത് മണല്‍ ശേഖരിക്കും.
കടലില്‍ വച്ച് അത് തന്നെ കഴുകി ലോറികളിലാക്കും.കടലിലെ കുഴികളില്‍ തിരകളടിച്ച് വീണ്ടും മണല്‍ നിറയും. സീ വാഷിംഗ് എന്ന ഈ പ്രകിയ തുടരുമ്ബോള്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് തീരങ്ങള്‍ ഇടിഞ്ഞ് തുടങ്ങും.കടലില്‍ പതിച്ച് താഴ്ന്ന കുഴികളിലേക്കെത്തും.
ആലപ്പാട്, ആലപ്പുഴ, കൊല്ലം തീരങ്ങളെ വരെ തകര്‍ത്ത സീ വാഷിംഗിനെ കുറിച്ച് 1991 ല്‍ സെസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സീ വാഷിംഗ് നിര്‍ത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ് വരെ ആലപ്പാട് പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം
Post Your Comments