തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനന പ്രശ്‌നത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് കാനം പറഞ്ഞു. സമരം ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് കാനം വ്യക്തമാക്കി.
അതേസമയം ആലപ്പാട് കരിമണല്‍ വിഷയത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വ്യവസായ വകുപ്പിന്റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. അശാസ്ത്രീയ ഘനനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ആലപ്പാട് വിഷയത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശേധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് നിയമ സഭ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എന്നാല്‍ ആലപ്പാട്ട് മേഖലയില്‍ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് ഇടത് എംഎല്‍എ ആര്‍.രാമചന്ദ്രന്റെ വാദം.
Post Your Comments