KeralaLatest NewsNews

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികള്‍ക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വ്യക്തമാക്കി. നാര്‍ക്കോട്ടിക് ജിഹാദ് എന്ന ബിഷപ്പിന്റെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കാനം അത് തള്ളി. നിലവില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്‌ക്കെതിരെ പരസ്യ നിലപാടെടുത്തിട്ടില്ല, പാര്‍ട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം പറഞ്ഞു. സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button