ചണ്ഡീഗഡ്: അനധികൃതമായി ഖനനം നടത്തുന്നത് തടഞ്ഞ ഡിഎസ്പിയെ ഖനന മാഫിയ ട്രക്ക് കയറ്റി കൊന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് നിയമവ്യവസ്ഥയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സുരേന്ദ്ര സിംഗ് ബിഷ്നോയിയാണ് സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അനധികൃതമായി ഖനനം നടക്കുന്ന വിവരം ലഭിച്ച സുരേന്ദ്ര സിംഗ് ഉടൻ തന്നെ ഖനിയിലെത്തി ഖനനം തടസപ്പെടുത്തി. ലോഡുമായി പോകുന്ന ട്രക്ക് അദ്ദേഹം തടയാൻ ശ്രമിച്ചെങ്കിലും, ഡ്രൈവർ സുരേന്ദ്ര സിംഗിന്റെ ദേഹത്തിലൂടെ വണ്ടി കയറ്റിയിറക്കുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചു തന്നെ ഡിഎസ്പി മരണമടഞ്ഞു. എന്നാൽ, ട്രക്ക് നിർത്താതെ ഓടിച്ചു പോയ കുറ്റവാളിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. കുറ്റവാളികൾ എത്രയും വേഗം പിടിയിലാകുമെന്നും, പരമാവധി ശിക്ഷ തന്നെ അവർക്ക് വാങ്ങി കൊടുക്കുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പ്രഖ്യാപിച്ചു.
Post Your Comments