ന്യൂഡല്‍ഹി: സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെ ആലോക് വര്‍മയുടെ രണ്ടു ദിവസത്തെ ഉത്തരവുകള്‍ സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ജനുവരി എട്ടാംതിയതിയിലെ സ്ഥിതി എന്താണോ അത് നിലനിര്‍ത്തണമെന്നാണ് റാവുവിന്റെ തീരുമാനം.
സിബിഐ തലപ്പത്തുനിന്ന് മാറ്റിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തിരിച്ചടിച്ച് ആലോക് വര്‍മ രാവിലെ രംഗത്തെത്തിയിരുന്നു. സിബിഐയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നുമാണ് ആലോക് വര്‍മ പ്രതികരിച്ചത്.

Post Your Comments