Latest NewsNewsIndia

അരവിന്ദ് കെജ്‌രിവാളിന്റെ വസതി നവീകരിച്ച കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി സർക്കാരിനെതിരെ പൊതുപ്രവർത്തകർ ആരോപിച്ച ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണ ഏജൻസി പിന്നീട് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിഎജി പ്രത്യേക ഓഡിറ്റിനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒക്ടോബർ മൂന്നിനകം കൈമാറണമെന്ന് ഡൽഹി സർക്കാരിനു കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന് സിബിഐ നിർദ്ദേശം നൽകി. ഡൽഹി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് ശേഷം പുറത്തുവന്ന ആരോപണങ്ങളുടെ എല്ലാ വശങ്ങളും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ ഡയറക്ടർക്ക് മെയ് മാസത്തിൽ എഴുതിയ അഞ്ച് പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേരളീയം രാഷ്ട്രീയ പരിപാടിയല്ല: പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവമെന്ന് മുഖ്യമന്ത്രി

ഡൽഹിയിലെ സിവിൽ ലൈനിലുള്ള തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ അരവിന്ദ് കെജ്‌രിവാൾ 45 കോടി രൂപ ചെലവഴിച്ചുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആരോപണത്തെത്തുടർന്ന്, വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും  എടുക്കാനും ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.

കഴിവില്ലാത്തവന്‍, വിഡ്ഢിയെന്ന് പരിഹസിക്കും, ഒരിക്കല്‍ ഉയരങ്ങളില്‍ എത്തും, അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും!!

നവീകരണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ വ്യതിയാനങ്ങളും നിയമലംഘനങ്ങളും പരാമർശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ സക്‌സേന സിബിഐക്ക് കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button