ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിനിടെ ക്രമക്കേടുകൾ നടന്നുവെന്ന റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് ഗവർണർ നിർദ്ദേശിച്ചു.
നേരത്തെ, അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി രൂപ ചെലവഴിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുൻഗണനാക്രമത്തിൽ ലഭ്യമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ആവശ്യപ്പെട്ടിട്ടുണ്ട്.
‘നേരത്തെ, എക്സൈസ് നയം ഉൾപ്പെടെ ചില കേസുകളിൽ കുറച്ച് ഫയലുകൾ കാണാതാവുകയും തെളിവുകൾ ഇല്ലാതാക്കുകയും ചെയ്തു. ഫയലുകളുടെ അടിസ്ഥാനത്തിൽ, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ റോളുകളും മന്ത്രിമാരുടെ റോളുകളും ചീഫ് സെക്രട്ടറി പരിശോധിക്കും.’ ഗവർണറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments