ദില്ലി: കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അലോക് വര്‍മ്മ. പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ലെന്നും സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെന്നും അലോക് പറഞ്ഞു.
‘പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത് ബ്രോഡ് ഗേജ് പാതക്ക് ആണ്. സാധ്യത റിപ്പോര്‍ട്ടില്‍ മാര്‍ച്ച് 2019ല്‍ തന്നെ കെ റെയില്‍ എംഡി പ്രതികരണമറിയിച്ചിരുന്നു’, അലോക് വർമ്മ പറഞ്ഞു.
അതേസമയം, അലോക് വര്‍മ്മ സിസ്ട്രയിലുള്ള സമയത്ത് സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ലെന്നാണ് കെ റെയില്‍ വാദം. ‘അന്തിമ സാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗൂഗിള്‍ എര്‍ത്ത് രീതി അവലംബിച്ചാണ്. ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ല. അന്തിമ സാധ്യത റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ജനങ്ങളെയും സര്‍ക്കാരിനെയും കെ റെയില്‍ വഞ്ചിക്കുകയാണ്’, അലോക് കൂട്ടിച്ചേർത്തു.
Post Your Comments