Latest NewsIndia

അലോക് വര്‍മ്മ രാജിവെച്ചു

ന്യൂഡല്‍ഹി:   മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വെച്ചു. സിബിഐ ഡയറക്ടറായി തിരിച്ച് വന്നതിന് ശേഷം വീണ്ടും ആ സ്വാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് നടപടി. ഫയര്‍ സര്‍വ്വീസ് ഡിജിയായുളള നിയമനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് രാജിക്കത്തിന് സമമാണെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുളള സൂചന. ഒപ്പം കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത് എന്നിങ്ങനെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ര്‍​ന്ന് അ​ലോ​ക് വ​ര്‍​മ​യെ വീ​ണ്ടും മാ​റ്റിയിരുന്നു ഇ​തി​ന് പി​ന്നാ​ലെ എം.​നാ​ഗേ​ശ്വ​ര റാ​വു​വി​നെ പ​ഴ​യ​തു​പോ​ലെ ത​ന്നെ സി​ബി​ഐ​യു​ടെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button