കോഴിക്കോട്: കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ. അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകുമെന്നും, ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണെന്നും അലോക് വര്‍മ പറഞ്ഞു.
Also Read:ദിവസവും ഒരല്പം ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘കേരളത്തിന് കെ.റെയിലല്ല, ബ്രോഡ്‌ഗേജാണ് അനുയോജ്യം. സാമ്പത്തികമായും ഇതുതന്നെയാണ് നല്ലത്. സില്‍വര്‍ലൈനിനെ സ്റ്റാന്റേര്‍ഡ് ഗേജാക്കുന്നത് ജെയ്ക്കയില്‍ നിന്നും പണം തട്ടാനാണ്. കെ.റെയില്‍ എംഡി തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്’, അലോക് വർമ പറഞ്ഞു.
‘കെ.റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ.ശ്രീധരനെ വിളിക്കണം. അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകും. ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണ്. അദ്ദേഹത്തെ ചര്‍ച്ചയില്‍ മോഡറേറ്ററാക്കണം. ബദല്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments