കുവൈത്ത് സിറ്റി: ഇഖാമ നിയമം ലംഘിച്ച് കുവൈത്തില്‍ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകള്‍ പുറത്തുവിട്ട് താമസകാര്യ വകുപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള്‍ ആണ് ഇഖാമാകാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നത്. ജനുവരി ആദ്യ വാരത്തിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇഖാമ നിയമലംഘകരുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ആകെ 1,09000 വിദേശികളാണ് ഇഖാമകാലാവധി അവസാനിച്ചിട്ടും രാജ്യത്തു തുടരുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യക്കാരായ 48,215 സ്ത്രീകളും ഇഖാമനിയമം ലംഘിച്ച് കഴിയുന്നുണ്ട്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികളാണ് താമസ നിയമലംഘകരില്‍ അധികവും. ഇരുപതാം നമ്പര്‍ ഇഖാമയിലുള്ള 48,965 ഗാര്‍ഹികത്തൊഴിലാളികളാണ് അനധികൃത താമസക്കാരുടെ കൂട്ടത്തില്‍ ഉള്ളത്. സ്വകാര്യ തൊഴില്‍ മേഖലയിലെ 18 ആം നമ്പര്‍ ഇഖാമയിലുള്ള 29,424 പേരും ഇഖാമ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്തു തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
14ാം നമ്പര്‍ താല്‍കാലിക വിസക്കാരില്‍ 22,401 പേരാണ് നിയമലംഘകര്‍. ഇവരില്‍ 15,536 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. 22ാം നമ്പര്‍ ആശ്രിതവി 17ാം നമ്പര്‍ സര്‍ക്കാര്‍ വിസക്കാരില്‍ 915 പുരുഷന്മാരും 176 സ്ത്രീകളും നിയമലംഘകരായുണ്ട്. താമസ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യവ്യാപകമായി പരിശോധന സജീവമാക്കാനാണ് അധികൃതരുടെ പദ്ധതി.
Post Your Comments