കണ്ണൂര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിയ മികച്ച ജലസംരക്ഷണ മാതൃകകള്‍ കണ്ടെത്താനും ആദരിക്കാനും പ്രചരിപ്പിക്കാനും ഹരിതകേരളം മിഷന്‍ ജലസംഗമം പദ്ധതിയുമായി രംഗത്ത്.
മഴവെള്ള ശേഖരണത്തിനുള്ള ചെറുകിട പദ്ധതികള്‍, കുളം സംരക്ഷണത്തിന് തദ്ദേശ സാമഗ്രികളുടെ ഉപയോഗം , മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാ വിധേയമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍,സന്നദ്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ പദ്ധതികളാണ് പരിഗണിക്കുക.
Post Your Comments