Latest NewsIndia

സ്ത്രീ വിരുദ്ധ പരാമർശം; താരങ്ങൾക്കെതിരെ നടപടി

ഡൽഹി : ടെലിവിഷൻ ഷോയിക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇന്ത്യന്‍ താരങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെതിരെയുമാണ് നടപടിയെടുക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്നെങ്കിലും വിലക്കണമെന്നാണ് ശുപാർശ. നിയമോപദേശത്തിന് ശേഷം നടപടിയുണ്ടാകും.

ഹാര്‍ദിക് പാണ്ഡ്യ മാപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് തളളുകയായിരുന്നു. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെ സി.ഒ.എ തലവന്‍ വിനോദ് റായ് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ അറിയാതെയായിരുന്നു ആ പരാമര്‍ശങ്ങള്‍. സംഭവിച്ച് പോയതില്‍ അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ മനപ്പൂര്‍വം മോശമാക്കാനായിരുന്നില്ലെന്നും പാണ്ഡ്യ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button