പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്.
Read Also: വേനൽച്ചൂട് വർദ്ധിക്കുന്നു: വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
പഞ്ഞിമിഠായിയിൽ കണ്ടെത്തിയത് ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ്. ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയത്.
Post Your Comments