ന്യൂഡൽഹി: ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടു മാസമായി തുടരുന്ന ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്.
Read Also: കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു; ഈഞ്ചയ്ക്കലുള്ള കുടുംബത്തിന്റെ നിര്‍ണായക മൊഴി
നിയന്ത്രിതമായ അളവിൽ നിശ്ചിത രാജ്യങ്ങളിലേക്ക് ഉളളി കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ലക്ഷം മെട്രിക് ടൺ ഉളളി കയറ്റുമതിയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്‌റൈൻ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചെറിയ അളവിൽ ഉള്ളി കയറ്റുമതി ചെയ്യുക.
ഉളളി വില പിടിച്ചു നിർത്താനായിരുന്നു കേന്ദ്രം ഉള്ളി കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ മുതൽ 2024 മാർച്ച് വരെയാണ് ഉള്ളി കയറ്റുമതി നിരോധിച്ചത്. എന്നാൽ ഉളളി ഉത്പാദനം പൂറ്വ്വ സ്ഥിതിയിലാവുകയും വില കുറയുകയും ചെയ്തതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സർക്കാർ നിരോധനം ഭാഗികമായി പിൻവലിച്ചത്. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തു വരും.
Post Your Comments