കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. സൂര്യനെല്ലി കേസിലെ അഡിഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു അഡ്വ ജിതേഷ് ജെ ബാബു. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109- ദിവസമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. കന്യാസ്ത്രീ നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം ഫ്രാങ്കോയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി. സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയര്‍ ജനറല്‍ നോട്ടീസ് നല്‍കി.
Post Your Comments