Latest NewsIndia

യുവാവ് കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സോരാജ് നഗറില്‍ യുവാവ് കാമുകിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിലാണ് യുവാവ് യുവതിയെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് നിഷാന്ത് സൈനി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ഇയാള്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ജോലി ഇല്ലാത്തതിനാല്‍ പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ചുറ്റികകൊണ്ട് നിരവധി തവണ തലയ്ക്ക് അടിക്കുകയായിരുന്നു. സൈനിക്ക് ജോലിയില്ലെന്നു പറഞ്ഞാണ് പെണ്‍കുട്ടി പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മുംബൈയില്‍ ഒരു സീരിയിലില്‍ തനിക്കു അവസരം ലഭിച്ചതായി സൈനി പെണ്‍കുട്ടിയോട് പറഞ്ഞതായി പോസീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button