Latest NewsIndia

ചരിത്രത്തില്‍ ആദ്യമായി ഭിന്നലിംഗക്കാരിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി മഹിളാ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിധ്യം. പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഢിയെ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എം.പിയുമായ സുഷ്മിതാ ദേവിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം പ്രഖ്യാപിച്ചത്. 134 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കത്തിന് മഹിളാ കോണ്‍ഗ്രസ് തയ്യാറെടത്തത്.

തമിഴ്‌നാട് സ്വദേശിയായ അപ്‌സര നേരത്തെ അണ്ണാ ഡിഎംകെയിലും ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button